വിവാഹങ്ങൾ അസാധുവാക്കാൻ സഭാകോടതികളെ സമീപിക്കുന്നവർക്ക് നീതി നടപ്പിലാക്കി കൊടുക്കണമെന്നും എന്നാൽ വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കണമെന്നും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

വിവാഹങ്ങൾ അസാധുവാക്കാൻ സഭാകോടതികളെ സമീപിക്കുന്നവർക്ക് നീതി നടപ്പിലാക്കി കൊടുക്കണമെന്നും എന്നാൽ വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കണമെന്നും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
Apr 2, 2024 07:18 PM | By PointViews Editr

 കാക്കനാട്: ദൈവജനത്തിന് അർഹിക്കുന്ന നീതി നിഷേധിക്കരുതെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.

             വിവാഹബന്ധങ്ങൾ അസാധുവാക്കാൻ സഭാകോടതികളെ സമീപിക്കുന്നവർക്ക് ആവശ്യമായ നീതി നടപ്പിലാക്കി കൊടുക്കുകയും അതേസമയം വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹത്തിന്റെ സത്താപരമായ ഐക്യവും അവിഭാജ്യതയും കാത്തുസൂക്ഷിക്കുവാൻ ട്രൈബൂണലിലെ ജഡ്ജിമാർ ദമ്പതികളെ സഹായിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷപ്രസംഗത്തിൽ ആവശ്യപ്പെട്ടു.

             വിവാഹവും ദാമ്പത്യബന്ധങ്ങളും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സഭാകോടതികൾ പ്രായോഗികമായി മുന്നോട്ടുകൊണ്ടുപോകാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ ഉദ്ബോധിപ്പിച്ചു. റവ. ഡോ. തോമസ് ആദോപ്പിള്ളിൽ, റവ. ഡോ. ജോസഫ് മുകളേപ്പറമ്പിൽ, റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, സിസ്റ്റർ ജിഷ ജോബ് എം.എസ്.എം.ഐ. എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

Major Archbishop Mar Raphael Attil said that justice should be done to those who approach the church courts to annul marriages, but the sanctity of marriage should be protected.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories